പോപ്പ് ഫ്രാൻസിസ് എന്ന മാർപാപ്പ കരുണയുടെയും ലാളിത്യത്തിന്രെയും പ്രത്യക്ഷ ഉദാഹരണമാണ്. അദ്ദേഹത്തിന്രെ പ്രസംഗങ്ങൾ മാത്രമല്ല, പ്രവൃത്തിയും മനുഷ്യസ്നേഹത്തിന്രെയും കരുണയുടെയും നീരുറവകളായാണൊഴുകുന്നത്. സ്വന്തം സുരക്ഷയുടെയും അധികാരത്തിന്രെയും വേലികൾക്കുളളിൽ ഒതുങ്ങി നിന്നില്ല പോപ്പ്  ഫ്രാൻസിസ്

വി ഐ പി സന്ദർശനവേളയിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അവരോടൊപ്പം ഉണ്ടാകും. ഉയർന്ന സുരക്ഷ സംവിധാനം അവരെ അപകടങ്ങളുണ്ടായാൽ സുരക്ഷിതമാക്കാനാണ്. പക്ഷേ, സുരക്ഷാ ഉദ്യോഗസ്ഥ തന്നെ അപകടത്തിലായാലോ?

ഇത്തരമൊരു സംഭവമാണ് പോപ്പ് ഫ്രാൻസിസിന്രെ  ചിലെ സന്ദർശനവേളയി സംഭവിച്ചത്. പോപ്പിന്രെ വാഹനംമെത്തിയപ്പോൾ  കുതിര പുറത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ കുതിര തളളി താഴെയിട്ടു. അപകടം കണ്ടയുടനെ മാർപാപ്പ വാഹനം നിർത്തി റോഡിലേയ്ക്കിറങ്ങി പരുക്കേറ്റ ഉദ്യോഗസ്ഥയുടെ അടുത്തെത്തി.

 

ഈ വിഡിയോ വൈറലായതിനെ തുടർന്ന് പോപ്പിന് ലോകത്തിന്രെ വിവിധ കോണുകളിൽ നിന്നും അഭിന്ദനപ്രവാഹമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ