നമ്മുടെ നാട്ടിലാണെങ്കിൽ ഒരു കാലത്തും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന ഒന്നാണീ കാഴ്ച. പൊതുനിരത്തിൽ കാഴ്ചക്കാർ നോക്കിനിൽക്കെ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീയും യൂണിഫോം ധരിച്ച പൊലീസുകാരനും ഫുട്ബോൾ കളിക്കുന്നു. എല്ലാ സാമൂഹിക സങ്കൽപ്പങ്ങളെയും ഉടച്ചുവാർക്കുന്ന ഈ കാഴ്ച അയർലണ്ടിൽ നിന്നുള്ളതാണ്. ലിമറിക് നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗർദ ഒ’ കോനൽ എന്ന പൊലീസുകാരനും പേരറിയാത്ത കന്യാസ്ത്രീയുമാണ് വീഡിയോയിൽ. ഈ വാർത്ത നൽകുന്ന സമയത്ത് 11000 പേരാണ് വീഡിയോ ഫെയ്സ്ബുക്കിൽ ലൈക് ചെയ്തിരിക്കുന്നത്. 14000 ത്തോളം പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ