ഓരോ സിനിമ കഴിയുമ്പോളും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സ്വയം പുതുക്കിപ്പണിയുന്ന കലാകാരനാണ് വിജയ് സേതുപതി. സിനിമയിലും ജീവിതത്തിലും വ്യത്യസ്തനായ ഒരാള്‍. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഒരിക്കലും അദ്ദേഹത്തിന്റെ താരപദവിയെ ബാധിച്ചിട്ടില്ല. മറ്റൊരു വ്യത്യസ്ത ലുക്കില്‍ വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത് ഇന്നലെയാണ്. അതിനു പിന്നാലെ പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജുംഗ എത്ത ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഇന്‍ട്രൊഡക്ഷനാണ് താരത്തിന്. കാതലും കടന്ത് പോകും എന്ന സിനിമയ്ക്കു ശേഷം അതേ ജോണറിലായിരിക്കും ഈ ചിത്രമെന്നും സൂചനയുണ്ട്.

ഇതുക്കുതാനെ ആസെയ്പെട്ടെയ് ബാലാകുമാര എന്ന ചിത്രം സംവിധാനം ചെയ്ത ഗോഗുലാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. നടിഗര്‍ സംഘം മലേഷ്യയില്‍ നടത്തിയ പരിപാടിയിലാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ