ഉര്‍വശി ശാപം ഉപകാരം ആയി എന്ന് പറഞ്ഞത് പോലെയാണ് ധിന്‍ചക് പൂജയുടെ കാര്യം. പൂജ പുറത്തിറക്കിയ സെല്‍ഫി ഗാനമായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് നവമാധ്യമങ്ങളില്‍ ട്രോളുകളായും മറ്റും പരിണമിച്ചത്. ഗാനം കേൾക്കാൻ അരോചകമാണെങ്കിലും ഒരു കോടിയിലധികം പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പൂജ തന്നെയാണ് വിഡിയോയിൽ ഗാനമാലപിച്ചിരിക്കുന്നത്.

തന്റെ കൂട്ടുകാർക്കൊപ്പം ധിൻചക് സെൽഫി എടുത്തു നടക്കുന്നതായിരുന്നു വിഡിയോ. ‘സെൽഫി മേൻ ലേലി ആജ്’ എന്നു തുടങ്ങുന്ന ഗാനത്തിന് വിമർശനങ്ങൾ ഉയര്‍ന്നെങ്കിലും നിരവധി പേരാണ് യൂട്യൂബില്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

ഇതിന് പിന്നാലെയാണ് മറ്റൊരു ഗാനവുമായി പൂജ രംഗത്തെത്തിയിരിക്കുന്നത്. ‘ബാപ്പു ദേതെ തോഡാ കാഷ്’ എന്ന വരികളോടെയുളള ഗാനം ഇന്നാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. അച്ഛനോട് കുറച്ച് പണം വേണമെന്നാണ് വരികളിലൂടെ ഗായിക ആവശ്യപ്പെടുന്നത്.

പൂജയ്ക്കൊപ്പം നിരവധി ആഢംബര കാറുകളും സുഹൃത്തുക്കളും പറന്ന് നടക്കുന്ന 500, 2000 രൂപ നോട്ടുകളും വിഡിയോയില്‍ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ