മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടുമാണ് ടീസറിലുളളത്. സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിമിഷ സജയൻ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ.

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം.തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂരിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ