മുകേഷ്-സരിത ദമ്പതിമാരുടെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കല്യാണം. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്യാണം. ഹരീഷ് കണാരന്റെ ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്.

ശ്രാവണിനേയും ഹരീഷിനേയും കൂടാതെ സൈജു കുറുപ്പ്, ഗ്രിഗറി എന്നിവരും ചിത്രത്തിലുണ്ട്. നവാഗതയായ വര്‍ഷ ബൊല്ലമ്മയാണ് നായിക. ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച കല്യാണത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ഒരു കല്യാണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയായിരുന്നും ട്രെയിലര്‍ നല്‍കിയിരുന്നത്. ചിത്രത്തില്‍ മുകേഷ് തന്നെയാണ് ശ്രാവണിന്റെ അച്ഛനായി അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ