ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ബി.അജിത് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഈട’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. രാജീവ് രവിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ മാസം അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

എംബിഎ ബിരുദധാരിയും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. കണ്ണൂരുകാരിയായ ഐശ്വര്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് നിമിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയകഥയാണ് ഈട പറയുന്നത്. വടക്കന്‍ കേരളത്തില്‍ ഇവിടെ എന്ന് പറയാന്‍ ഉപയോഗിക്കുന്ന വാക്കാണ് ‘ഈട’

സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍ , സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ