സൽമാൻ ഖാൻ നായകനായെത്തുന്ന ട്യൂബ് ലൈറ്റിന്റെ ട്രെയിലർ പുറത്തിറങ്ങി. നിഷ്‌കളങ്കമായ ഭാവങ്ങളുമായി ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് സൽമാൻ ഖാൻ തന്നെയാണ്. യുദ്ധ പശ്ചാത്തലത്തിലുളള ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സൽമാൻ ഖാന്റെ സഹോദരനായ സൊഹൈൽ ഖാനെയും കാണാം. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനെയും കാണാം. ചൈനക്കാരിയായ സു സുവാണ് ട്യൂബ്‌ലൈറ്റിൽ നായികയായെത്തുന്നത്.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരുപാട് ആകാംഷയും പ്രതീക്ഷകളും നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്.

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ടെന്നത് പ്രേക്ഷരുടെ പ്രതീക്ഷ ഉയർത്തുന്നതാണ്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. തന്റെ ട്വിറ്റർ പേജിലൂടെ സംവിധായകൻ കബീർ ഖാൻ തന്നെയാണ് ഷാരൂഖ് ട്യൂബ്‌ ലൈറ്റിലെത്തുന്നുണ്ടെന്ന കാര്യം പങ്ക്‌വച്ചത്.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാ​ണ്. ഈദിന് ബോക്‌സ് ഓഫീസിൽ പുതു ചരിത്രമെഴുതാൻ ഈ സൽമാൻ ചിത്രമെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ