സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം റേസ് 3 യുടെ ട്രെയിലറെത്തി. ബോബി ഡിയോള്‍, അനില്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്സി ഷാ, സാഖില്‍ സാല്‍മീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആദ്യ രണ്ടു ചിത്രങ്ങളുടേയും ഭാഗമായിരുന്ന അനിൽ കപൂറും റേസ് ത്രീയിലുണ്ട്. ഇവരെക്കൂടാതെ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കത്രീന കെയ്ഫ് എന്നിവരും ചിത്രത്തിലുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റേസ്, റേസ് 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് അബ്ബാസ് മസ്താനല്ല മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. എബിസിഡി, എബിസിഡി2, ഫ്ളൈയിങ് ജെറ്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത കൊറിയോഗ്രാഫറും കൂടിയായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ട്രെയിലര്‍ പുറത്തിറങ്ങി 17 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ആറു ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സല്‍മാന്‍ ഖാനും രമേശ് തൗരാണിയും ചേര്‍ന്നാണ്. ജൂണ്‍ 15ന് ചിത്രം പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ