ചരിത്രത്തില്‍ ആദ്യമായി വെളുത്ത ജിറാഫുകളെ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍. കെനിയയിലാണ് വെളുത്ത ജിറാഫുകളെ കണ്ടെത്തിയത്. അമ്മ ജിറാഫിന്റെയും കുട്ടി ജിറാഫിന്റെയും ദൃശ്യങ്ങളാണ് പതിഞ്ഞത്.

Giraff

2016 ജനുവരിയാണ് ഇത്തരത്തില്‍ വെളുത്ത ജിറാഫുകള്‍ ഉണ്ടെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കെനിയയിലും താന്‍സാനിയയിലുമാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ‘ലീകുസം’ എന്നറിയപ്പെടുന്ന ഒരു ജനിതക വ്യവസ്ഥ ജിറാഫുകളില്‍ കാണപ്പെടുന്നു. ഇത് ശരീരത്തില്‍ വര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുന്നു. ഈ അവസ്ഥ മൃഗങ്ങളുടെ യഥാര്‍ത്ഥ പാറ്റേണുകളുടെ ചില ബാഹ്യരേഖകള്‍ കാണിച്ചേക്കാം, അതിനാലാണ് ചില പാടുകള്‍ ഇവയില്‍ ദൃശ്യമാകുന്നതെന്നു വിദഗ്ദര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ