രാം ചരൺ-സാമന്ത ജോഡികൾ ഒന്നിക്കുന്ന ‘രംഗസ്ഥലം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഗ്രാമീണ ചശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുളളത്. ചിട്ടി എന്ന കഥാപാത്രത്തെയാണ് രാം ചരൺ സിനിമയിൽ അവതരിപ്പിക്കുന്നത്. രാമ ലക്ഷ്മി എന്ന ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽസാമന്തയുടേത്. രാം ചരണിന്റെ നായികയായി സാമന്ത എത്തുന്നത് ഇതാദ്യമാണ്.

സുകുമാർ ആണ് സിനിമയുടെ സംവിധായകൻ. മാർച്ച് 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ