കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിന്റെ മേക്കിംങ്ങ് വിഡിയോ പുറത്തിറങ്ങി. രഞ്ജിത് ശങ്കറാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. തിരക്ക് പിടിച്ച ഷൂട്ടിങ്ങ് ലൊക്കേഷനിലെ വിവിധ രസകരമായ വിവിധ രംഗങ്ങളാണ് ഈ വിഡിയോയിലുളളത്. ഏറ്റവും മികച്ച മേക്കിംങ്ങ് വിഡിയോയെന്നാണ് ഈ വിഡിയോ പങ്ക്‌വെച്ച് കൊണ്ട് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക.ജോജു ജോർജ്, രമേഷ് പിഷാരടി,മുത്തുമണി,അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.

രാമൻ, മാലിനി എന്നാണ് ചിത്രത്തിൽ കുഞ്ചാക്കോയുടെയും അനുവിന്റെയും കഥാപാത്രങ്ങളുടെ പേര്. റിസോർട്ട് നടത്തുന്ന രാമനും നഗരത്തിൽ നിന്ന് വരുന്ന മാലിനിയും കണ്ടുമുട്ടുന്നതും അതിനോടനുബന്ധിച്ചുളള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വയനാട്ടിലും കൊച്ചിയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

മധു നീലകണ്ഡനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകുന്നത്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. ഡ്രീംസ് എൻ ബിയോണ്ട് ആണ് ചിത്രത്തിന്റെ നിർമാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ