ശങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം ‘2.0’ ന്‍റെ മെയിക്കിങ്ങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സ്‌റ്റൈല്‍ മന്നന്‍ ചിട്ടി റോബോര്‍ട്ടായെത്തിയ യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് സൂപ്പർ താരം അക്ഷയ്കുമാറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. അമി ജാക്‌സണാണ് ചിത്രത്തിലെ നായിക.

സയ്ന്റിഫിക ഫിക്ഷനായി ഒരുങ്ങുന്ന ചിത്രമാണ് ‘2.0’. ചിത്രത്തിനായി 350 കോടി മുടക്കിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുപയോഗിച്ചിട്ടുളളത്.

കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്‍റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൾ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ