ധനുഷിന്റെ ആദ്യ സംവിധാന സംരംഭമായ പവർ പാണ്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് കിരണാണ് പവർ പാണ്ടിയിൽ നായകനായെത്തുന്നത്. അറുപത്തിനാലുകാരനായ പാണ്ഡ്യൻ പഴനിസാമി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പ്രണയവും കുടുംബ ബന്ധവും കോർത്തിണക്കിയ ചിത്രമാണ് പവർ പാണ്ടിയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും ധനുഷാണ്. ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും.

പാണ്ഡ്യൻ പഴനിസാമി ഒരു സ്ത്രീയുമായി പ്രണയത്തിലാവുന്നു. പ്രായമായപ്പോഴുളള പാണ്ടിയുടെ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രേവതിയാണ് രാജ് കിരൺ ചെയ്യുന്ന കഥാപാത്രത്തിന്റെ പ്രണയിനിയായെത്തുന്നത്. പ്രസന്ന,ഛായാ സിങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.

ഒരു പ്രധാന വേഷത്തിൽ ധനുഷും പവർ പാണ്ടിയിലെത്തുന്നുണ്ട്. സംവിധായകനായ ഗൗതം വാസുദേവ് മേനോൻ, നടിയായ മഡോണ സെബാസ്റ്റ്യൻ, ടിവി അവതാരികയായ ദിവ്യ ദർശിനി എന്നിവരും എന്നിവരും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഏപ്രിൽ 14ന് പവർ പാണ്ടി തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ