ഹാപ്പി വെഡ്ഡിങിനും ചങ്ക്‌സിനും ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലൗ. ചിത്രത്തിലെ മാണിക്യ മലരായ എന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആസ്വാദകരുടെ ഹൃദയം കീഴടക്കി. പാട്ടു മാത്രമല്ല, പാട്ടില്‍ അഭിനയിച്ചവരും.

ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പഴയൊരു മാപ്പിള പാട്ടിനെ പൊടി തട്ടിയെടുത്ത് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുകയാണിവര്‍.

നായികമാരിൽ ഒരാളായ പ്രിയ വാര്യർ എന്ന പെൺകുട്ടിയാണ് ഇതിനോടകം എല്ലാവരുടേയും പ്രിയങ്കരിയായി മാറിയത്. തൃശൂര്‍ വിമല കോളേജില്‍ ബി കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ് പ്രിയ.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ