തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ട് യുവനടന്മാരില്‍ ശ്രദ്ധേയനായി മാറിയ താരമാണ് ടൊവിനോ തോമസ്. സിനിമയില്‍ മാത്രല്ല, മോഡലിങ്ങിലും ടൊവിനോ നേരത്തേ പയറ്റി തെളിഞ്ഞതാണ്. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മ്യൂസിക് ആല്‍ബവുമായി എത്തിയിരിക്കുകയാണ് താരം.

സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കിയ മ്യൂസിക് ആല്‍ബം ‘ഒന്‍ഡ്രാഗ ഒറിജിനല്‍സി’ലെ രണ്ടാമത്തെ ഗാനം പ്രണയദിനത്തില്‍ പുറത്തുവിട്ടു. ‘ഉളവിരവ് ‘ എന്ന് പേരിട്ടിരിക്കുന്ന മനോഹരമായ പ്രണയ വീഡിയോ ഗാനത്തില്‍ ടൊവിനോയും പ്രശസ്ത തമിഴ് ടെലിവിഷന്‍ അവതാരികയായ ദിവ്യ ദര്‍ശിനിയുമാണ് അഭിനയിച്ചിരിക്കുന്നത്.

ഗൗതം മേനോനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ടൊവിനോ തന്റെ ഫെയ്‌സബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇനിയും മൂന്നു വീഡിയോകള്‍ കൂടി ഈ സീരിസില്‍ പുറത്തിറങ്ങാനുണ്ട്. മദന്‍ കാര്‍ക്കി രചിച്ച ഉളവിരവിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്. ടൊവിനോയ്‌ക്കൊപ്പം തുടക്കത്തില്‍ ഒരു രംഗത്ത് കാര്‍ത്തിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മനോജ് പരമഹംസയാണ് ഛായാഗ്രാഹകന്‍. നടന്‍ സൂര്യയാണ് ആല്‍ബം പ്രകാശനം ചെയ്തത്. നടന്‍ സൂര്യയാണ് പാട്ട് പുറത്തുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ