റാണ ദഗുബട്ടി നായകനായെത്തുന്ന ‘നേനേ രാജു നേനേ മന്ത്രി’യുടെ ട്രെയിലർ പുറത്തിറങ്ങി. ബാഹുബലി 2 വിന്റെ വൻ വിജയത്തിനുപിന്നാലെയാണ് പുതിയ ചിത്രവുമായി റാണയെത്തുന്നത്. തേജയാണ് നേനേ രാജു നേനേ മന്ത്രി സംവിധാനം ചെയ്യുന്നത്. കാജൽ അഗർവാളാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

തേജയും റാണയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാതറീൻ തെരേസ, നവദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി.സുരേഷ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ