മോഹൻലാലിനെ നായകനാക്കിയുളള മേജർ രവിയുടെ പട്ടാളചിത്രം 1971, ബിയോണ്ട് ബോര്‍ഡേർസിന്റെ തെലുങ്കു ടീസർ പുറത്തുവന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് തെലുങ്കു ടീസർ പുറത്തുവിട്ടത്. മലയാള ടീസറിന് വ്യത്യസ്തമായി ചിത്രത്തിലെ യുദ്ധരംഗങ്ങളാണ് തെലുങ്കു ടീസറിൽ​ അവതരിപ്പിച്ചിട്ടുള്ളത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിലുള്ളത്.

ഇന്ത്യ- പാക്ക് യുദ്ധസമയത്ത് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്. മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാണ് മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.

കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവന്‍ എന്നാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ