മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആമി’യുടെ ട്രെയിലറെത്തി. ഒരു മിനിറ്റും 54 സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. ചിത്രത്തില്‍ മാധവിക്കുട്ടിയായി പരകായപ്രവേശം നടത്തുകയാണ് മഞ്ജു വാര്യര്‍ അക്ഷരാര്‍ത്ഥത്തില്‍.

മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍, എന്നിവരും മഞ്ജുവിനൊപ്പം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തുടക്കം മുതലേ ഏറെ വിവാദങ്ങള്‍ പിന്തുടരുന്ന ചിത്രമാണ് ആമി.

നേരത്തേ സിനിമയിലേക്ക് മാധവിക്കുട്ടിയായി പരിഗണിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറുകയും പിന്നീട് ഈ വേഷം മഞ്ജുവിലേക്ക് എത്തുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ