ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2.0 വിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. രജനീകാന്ത്- അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിൽ വില്ലന്റെ വേഷമാണ് അക്ഷയ് കുമാറിന്റേത്. അക്ഷയ്‌യുടെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രമാണ് 2.0. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. 350 കോടിയാണ് സിനിമയുടെ ബജറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ