തമിഴിലെ താരറാണിയായിരുന്ന ജ്യോതികയുടെ ചിത്രം മഗളിർ മട്ടും ട്രെയിലർ ഇറങ്ങി. സ്ത്രീകൾ മാത്രം എന്നു പേരിലുളള​ ചിത്രത്തിന്റെ പ്രമേയവും അവതരണവും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. ജ്യോതിക, ഉർവ്വശി, ഭാനുപ്രിയ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്യുമെന്ററി ഫിലിം മേക്കറായി എത്തുന്ന ജ്യോതിക മോഡേൺ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മയാണ് മഗളിർ മട്ടും സംവിധാനം ചെയ്യുന്നത്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിന്ന ജ്യോതികയുടെ രണ്ടാം വരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതനിലെക്കു ശേഷമുളള ചിത്രമാണിത്.

വാഗമണ്ണിലാണ് പ്രധാനമായും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്തിയത്. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയുടെ 2ഡി എന്റർടെയിൻമെന്റാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. മണികണ്‌ഠൻ ക്യാമറയും ജിബ്രാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ