കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ കവിത എഴുതുന്നു എന്ന ഗാനം പുറത്ത് വിട്ടു. നാടിൻപുറത്തിന്റെ ഭംഗിയാണ് ഗാനത്തിന്റെ പ്രത്യകത. സംഗീത സംവിധായകൻ ബിജിപാൽ ഈണം ഇട്ട ഗാനം സന്തോഷ് വർമ്മയാണ് ആലപിച്ചിരിക്കുന്നത്. നാടിന്റെ നന്മയും മണ്ണിന്റെ ഗുണവും പറയുന്ന തനി നാട്ടിൻപുറത്തുകാരനായ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. പ്രണയവും കോമഡിയും സൗഹൃദവും കൂടി ചേർന്നതാണ് ചിത്രം എന്നതാണ് സൂചന . രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി,മുത്തുമണി,അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.

രാമൻ, മാലിനി എന്നാണ് ചിത്രത്തിൽ കുഞ്ചാക്കോയുടെയും അനുവിന്റെയും കഥാപാത്രങ്ങളുടെ പേര്. റിസോർട്ട് നടത്തുന്ന രാമനും നഗരത്തിൽ നിന്ന് വരുന്ന മാലിനിയും കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വയനാട്ടിലും കൊച്ചിയിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

മധു നീലകണ്‌ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സന്തോഷ് വർമയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാലാണ്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഡ്രീംസ് എൻ ബിയോണ്ട് ആണ് ചിത്രത്തിന്റെ നിർമാണം. മെയ് 12 ന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ