സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിന്റെ ട്രെയിലർ​ എത്തി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് , ഷൈന്‍ ടോം ചാക്കോ, മണികണ്ഠൻ, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു. ആഷിക് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. 5 കള്ളൻമാരുടെ ജീവിതമാണ് ചിത്രം പറയുന്നത്. നർമ്മത്തിന് പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിദ്ധാര്‍ഥ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു. ദിലീപ് നായകനായ സിനിമ വിജയം നേടിയിരുന്നു. നിദ്രയാണ് സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ