ജയ്പൂർ: ഞായറാഴ്ച ജയ്പൂരിലെ റോഡിലൂടെ നടത്തികൊണ്ടുപോയ കുതിരയ്ക്ക് പിന്നില്‍ ഒരു വാഹനം ഹോണ്‍ മുഴക്കിയതിന്‍റെ ബാക്കിപത്രമാണ് ഈ ചിത്രം. വിരണ്ടോടിയ കുതിര എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി. ബോണറ്റിലൂടെ ഓടിക്കയറിയ കുതിര മുന്‍പിലെ ചില്ല് തകര്‍ത്ത് കാറിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കുതിരയെ പുറത്തിറക്കിയത്. കുതിരയും കാര്‍ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ