ആരാധകർ ഏറെ കാത്തിരുന്ന മണിരത്നം ചിത്രം കാട്രു വെളിയിടൈ ചിത്രത്തിന്റെ ആദ്യ ടീസറെത്തി. എ.ആർ.റഹ്മാന്റെ സംഗീതമാണ് ടീസറിന്റെ ഹൈലൈറ്റ്. 47 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ചിത്രം ഒരു സമ്പൂർണ പ്രണയ ചിത്രമാണെന്ന സൂചനയാണ് നൽകുന്നത്. കാർത്തിയും അദിഥി റാവുവുമാണ് ഈ റൊമാന്റിക്ക് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഫെബ്രുവരി രണ്ടിന് ചിത്രത്തിലെ ആദ്യ ഗാനമെത്തും.

സിദ്ധാർത്ഥ് ശ്രീനാഥ്, രുഗ്‌മിണി വിജയകുമാർ,ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.മണിരത്നം സംവിധാനം ചെയ്യുന്ന 25 -മത്   ചിത്ര മാണ് കാട്രു വെളിയിടൈ. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നമാണ് ചിത്രം നിർമ്മിക്കുന്നതും. ഊട്ടി, കൂനൂർ, കൊടൈക്കനാൽ,ഹിമാചൽപ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ