ഊര്‍വശി ശാപം ഉപകാരം ആയി എന്ന് പറഞ്ഞത് പോലെയാണ് ധിന്‍ചക് പൂജയുടെ കാര്യം. പൂജ പുറത്തിറക്കിയ സെല്‍ഫി ഗാനമായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ നവമാധ്യമങ്ങളില്‍ ട്രോളുകളായും മറ്റും പരിണമിച്ചത്. ഗാനം കേൾക്കാൻ അരോചകമാണെങ്കിലും ഒരു കോടിയിലധികം പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പൂജ തന്നെയാണ് ഗായികയാണ് വിഡിയോയിൽ ഗാനമാലപിച്ചിരിക്കുന്നത്.

തന്റെ കൂട്ടുകാർക്കൊപ്പം ധിൻചക് സെൽഫി എടുത്തു നടക്കുന്നതായിരുന്നു വിഡിയോ. ‘സെൽഫി മേൻ ലേലി ആജ്’ എന്നു തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ അരോചകമായി തോന്നും. എന്നാൽ ഗാനത്തിന് വിമർശനങ്ങൾ ഉയര്‍ന്നെങ്കിലും നിരവധി പേരാണ് യൂട്യൂബില്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

ഇതിന് പിന്നാലെയാണ് മറ്റൊരു ഗാനവുമായി പൂജ രംഗത്തെത്തിയിരിക്കുന്നത്. ‘ബാപ്പു ദേതെ തോഡാ കാഷ്’ എന്ന വരികളോടെയുളള ഗാനം ഇന്നാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. എന്നാല്‍ പൂജയുടെ ആരാധകരെ നിരാശപ്പെടുത്തി പൂജ ഗാന പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. അച്ഛനോട് കുറച്ച് പണം വേണമെന്നാണ് വരികളിലൂടെ ഗായിക ആവശ്യപ്പെടുന്നത്.

ഡോളറിന് പുറത്തുളള ബെഞ്ചമിന്‍ ഫ്രാങ്ക്ലിനെ വീഡിയോ കഴിയുന്നത് വരെ കാണാം മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. എന്തായാലും ഈ ഗാനത്തിന് തന്നെ ചുവടുവെക്കുന്ന പൂജയെ താമസിയാതെ കാണാമെന്ന പ്രതീക്ഷയിലാണ് ട്രോളന്മാരും ആരാധകരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ