ഇതിനെയൊക്കെ ആത്മവിശ്വാസം എന്നോ വട്ടെന്നോ പറയേണ്ടത്. കടലിടുക്കിലെ പാറകള്‍ക്കിടയില്‍ കയറില്‍ തൂങ്ങിയാടിയ യുവതിക്കു സംഭവിച്ചത് കാണുന്ന ആരും ഇങ്ങനെ ചോദിച്ചു പോകും. ഇന്ത്യന്‍ മഹാസുദ്രത്തിലെ റീയൂണിയന്‍ ദ്വീപിലെ കടലിടുക്കിൽ അഭ്യാസം കാണിക്കുന്നതിനിടയിലാണ് യുവതിയെ 40 അടി ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരകള്‍ വിഴുങ്ങിയത്.

കൊറാലി ഗിരോള്‍ട്ടെന്ന യുവതിയാണ് തിരയിൽ പെട്ടിട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് പാറകള്‍ക്കിടയില്‍ കയര്‍കെട്ടി കടലിനെ മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് യുവതിയെ തിര വന്ന് മൂടിയത്. എന്നാല്‍ കയറില്‍ പിടിച്ചു കിടന്ന യുവതി രക്ഷപ്പെടുകയായിരുന്നു. പാറയില്‍ നിന്ന് യുവതിയുടെ സാഹസം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സുഹൃത്തിനു പോലും തിരയുടെ ശക്തിയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് ക്യാമറ താഴെ വീഴുന്നത് വീഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ