സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തുന്ന ‘ക്രോസ്സ്‌റോഡ്’ എന്ന ചലച്ചിത്ര സമാഹാരത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. “വീരാംഗണ” എന്ന ഈ ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് അമൃത സുരേഷും അഭിരാമി സുരേഷുമാണ്. അവിര റെബേക്ക ഗാനരചന നിർവഹിച്ചിരിക്കുന്നു.

പത്തു ചിത്രങ്ങളിലൂടെ പത്തു സ്ത്രീകൾ തങ്ങളുടെ വ്യത്യസ്തമായ ജീവിത സന്ദർഭങ്ങളെ നേരിടുന്ന കഥകളാണ് ഈ സമാഹാരത്തിലൂടെ കാണിക്കുന്നത്. പത്തു സംവിധായകരിലൂടെ ഒരുക്കിയ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്. ഈ പ്രൊജക്റ്റ് ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മംമ്ത മോഹന്‍ദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് ‘ക്രോസ്സ്‌റോഡ്’ നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ