ഒരൊറ്റ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയാ താരമായി മാറിയ ഫാ ക്രിസ്റ്റി ഡേവിഡ് വീണ്ടും ചര്‍ച്ചയാവുന്നു. ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവം വേദിയില്‍ ഡാന്‍സ് ചെയ്താണ് അദ്ദേഹം വീണ്ടും വാര്‍ത്തയാവുന്നത്. ബാഹുബലിയിലെ കാലകേയന്‍ ട്രിബ്യൂട്ട് പാട്ടായ ബാഹാകിലിക്ക് രാഹാകിലിക്ക് എന്ന പാട്ടിനാണ് അച്ഛനും ശിഷ്യനും ചുവടുവെച്ചത്.

കോമഡി വേദിയിലെ ജഡ്ജസുമാരായ രമേശ് പിഷാരടി, ആസിഫ് അലി, സുധീഷ് എന്നിവരുട മുമ്പിലാണ് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം നടന്നത്. നേരത്തേ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ കോളേജില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നടന്ന ഡാന്‍സിലൂടെയാണ് അച്ഛന്‍ അറിയപ്പെട്ടത്.

കോളജിലൊക്കെ ഗാനമേളയിൽ നൃത്തം ചെയ്യുന്നത് തടയുന്ന പല അച്ചൻമാരെയും കണ്ടിട്ടുണ്ടെങ്കിലും തകർപ്പൻ ചുവടുകളുമായി ഏവരെയും ഞെട്ടിച്ച പുരോഹിതന്റെ വീഡിയോ നവമാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു. തുടര്‍ന്നാണ് ചാനലും അച്ഛനെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വീണ്ടും പഴയ ഡാന്‍സ് ചുവടുകളുമായി എത്തിച്ചത്. എന്തായാലും വീഡിയോ ഇതിനകം വൈറലായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ