ബീജിംഗ്: ഹോട്ടലിൽ മുറി നൽകാതിരുന്ന റിസപ്ഷനിസ്റ്റിന് നേരെ പുക ഉപയോഗിച്ച് പ്രതികാരം. തീയണക്കാൻ ഉപയോഗിക്കുന്ന ഫോം ആണ് റിസപ്ഷനിസ്റ്റിന് നേരെ ഒരാൾ പ്രയോഗിച്ചത്. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ സിയാൻ സിറ്റിയിലാണ് സംഭവം നടന്നത്.

റിസപ്ഷനിസ്റ്റുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഫോണിൽ വിളിച്ച് റൂം ബുക്ക് ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ പേര് പറയണമെന്ന് റിസപ്ഷനിസ്റ്റ് നിർബന്ധം പിടിച്ചതാണ് ആക്രമണത്തിന് കാരണം. ഹോട്ടൽ വരെ കാറോടിച്ച് വന്ന ശേഷം ഇയാൾ റിസപ്ഷനിസ്റ്റിനെ പേര് പറയാതെ റൂം നൽകില്ലെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞതോടെ രോഷാകുലനായ ഇയാൾ, തീയണക്കുന്നതിനുള്ള ഫോഗ് റിസപ്ഷനിസ്റ്റിന് നേരെ ഉപയോഗിക്കുകയായിരുന്നു.

ഹോട്ടലിന് അകത്തെ സിസിടിവി ക്യാമറയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സുരക്ഷ ജീവനക്കാരൻ ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതും റിസപ്ഷനിസ്റ്റ് ഫോണിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ റിസപ്ഷനിസ്റ്റിന് പരിക്കേറ്റോയെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ