‘കാപ്പുചീനോ’യിലെ “എങ്ങനെ പാടേണ്ടു ഞാൻ” എന്ന ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു. ഈ ഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനും മഞ്ജരിയും ചേർന്നാണ്. വേണു വി.ദേശം രചിച്ച വരികൾക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം പകർന്നിരിക്കുന്നു.

നൗഷാദ് സംവിധാനം നിർവഹിച്ച ‘കാപ്പുചീനോ’യിൽ അനീഷ് ജി.മേനോൻ, അന്‍വര്‍ ഷരീഫ്, ധര്‍മജന്‍ ബോൾഗാട്ടി, ശരണ്യ, അനീറ്റ, സുധി കോപ്പ, കണാരൻ ഹരീഷ്, സുനിൽ സുഖദ എന്നിവർ അഭിനയിക്കുന്നുണ്ട്. നൗഷാദ്, ജോഫി പലയൂര്‍, റെജികുമാര്‍.കെ എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവയും ചിത്രസംയോജനം സജിത്ത് പനങ്ങാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്.

ബിബിൻ അശോകിന്റെയാണ് പശ്ചാത്തലസംഗീതം. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. പാനിങ് കാം ഫിലിംസിന്റെ ബാനറില്‍ ഡോ. സ്‌കോട്ട് ചാക്കോ ജോൺ ചിത്രം നിർമിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ