വിവാഹത്തിന് വധു വരന്മാർ പരസ്പരം മാല ഇടുന്നതിനു പകരം പാമ്പിനെ ഇട്ടാലോ? കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ. സംഗതി സത്യമാണ്. മഹാരാഷ്ട്രയിൽ 2010 ൽ നടന്ന വിചിത്രമായ വിവാഹത്തിന്റെ വിഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമത്തിലാണ് വളരെ വിചിത്രമായ കല്യാണം നടന്നത്.

2010 നവംബർ 12 നായിരുന്നു 25 കാരനായ സിദ്ധാർഥ് സോനവാനേയും 23 കാരിയായ ശ്രുസ്തി അനുസർമാലും തമ്മിലുളള വിവാഹം നടന്നത്. പൂ കൊണ്ടുളള മാല പരസ്പരം അണിയിക്കുന്നതിനു പകരം ജീവനുളള പാമ്പിനെയാണ് വധൂവരന്മാർ പരസ്പരം അണിയിച്ചത്. മാലയ്ക്കു പകരം പാമ്പിനെ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ