ഗ്യാങ്സ് ഓഫ് മഹാരാജാസിന്റെ ബാനറില്‍ റഹീം ഇബ്ന്‍ റഷീദ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ‘ബൂംം’ ചര്‍ച്ചയാകുന്നു. അവതരണത്തിലും പശ്ചാത്തലത്തിലും പുലര്‍ത്തിയിട്ടുള്ള വ്യത്യസ്തതയാണ് ഈ ആല്‍ബത്തിന്റെ പ്രത്യേകത.

ഒരു ശാസ്ത്രജ്ഞന്‍ തന്റെ പുതിയ കണ്ടുപിടുത്തമായ ‘ബൂംം’ എന്ന മിഠായിയെ പരീക്ഷണവിധേയമാക്കുന്നതാണ് മ്യൂസിക് വീഡിയോയുടെ ഇതിവൃത്തം.

മെക്സിക്കന്‍ അപാരത, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിനോ ജോണ്‍, ഷാനിഫ് മരക്കാര്‍, മാധവ് ശിവ എന്നിവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം സജീദ് നാസര്‍, എഡിറ്റിങ് അമര്‍നാഥ്,സംഗീതം വൈശാഖ് ബിജോയ് എന്നിവര്‍ നിര്‍വഹിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ