ബിജു മേനോൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് ഇറങ്ങി. മുഴുനീള ഹാസ്യ ചിത്രമാണ് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. രഞ്ജൻ പ്രമോദാണ് രക്ഷാധികാരി ബൈജു ഒപ്പിന്റെ സംവിധായകൻ.

ഒരു സർക്കാരുദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്. നാട്ടിൽ ക്രിക്കറ്റും കളിച്ച് പ്രശ്‌നങ്ങളിലിടപ്പെട്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് ബൈജു.

കുമ്പളം എന്ന ഗ്രാമത്തിലെ കഥയാണ് ചിത്രം പറയുന്നത്. കുമ്പളത്തെ ഒരു ക്ളബ്ബും അതിനെ ചുറ്റിപറ്റിയുളള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. നൂറോളം കഥാപാത്രങ്ങളാണ് സിനിമയിലുളളത്. ഹന്ന റെജി കോശിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

അജു വർഗീസ്, ദീപക്ക്, ഇന്ദ്രൻസ്, ഹരീഷ്, അലൻസിയർ, മണികണ്‌ഠൻ പട്ടാമ്പി, മാസ്റ്റർ ചേതൻ, അനഘ, ശ്രീധന്യ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

അലക്‌സാണ്ടർ മാത്യു, സതീഷ് കോലം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ബിജി ബാലാണ് സിനിമയുടെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ