ബാഹുബലി 2 വിന്റെ പുതിയ ടീസറെത്തി. ചിത്രം ആയിരം കോടി ക്ലബിലെത്തിയതിന്റെ ഭാഗമായാണ് ഗ്ലോബൽ മീഡിയ യുണൈറ്റഡ് പുതിയ ടീസർ ഇറക്കിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ആയിരം കോടി ക്ലബിലെത്തുന്നത്. ഇന്ത്യയിൽനിന്നും 800 കോടിയും വിദേശത്തുനിന്നും 200 കോടിയും നേടിയാണ് ഈ അപൂർവനേട്ടം ചിത്രം സ്വന്തമാക്കിയത്.

ആമിർ ഖാൻ ചിത്രങ്ങളായ പികെയുടെയും ദംഗലിന്റെയും റെക്കോർഡുകൾ ബാഹുബലി 2 തകർത്തിരുന്നു. പികെ 768 കോടിയും ദംഗൽ 716 കോടിയുമായിരുന്നു ആഗോളമാനം നേടിയത്. ഗംഗലിന്റെയും സുൽത്താന്റെയും ആദ്യ ആഴ്ച കളക്ഷൻ റെക്കോർഡുകളും ബാഹുബലി 2 മറികടന്നിരുന്നു. 247 കോടിയാണ് ചിത്രം ആദ്യ ആഴ്ചയിൽ നേടിയത്.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ