2009ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാറിലെ വിവിധ രംഗങ്ങൾ കോർത്തിണക്കി ഒരു ബാഹുബലി ട്രെയിലറെത്തിയിരിക്കുകയാണ്-പേര് അവതാർ ബലി. ഫെയ്‌സ്ബുക്കിലെ ട്രോൾ പേജുകളിലൊന്നായ ഇന്റർനാഷണൽ ചളു യൂണിയനാണ് അവതാർ ബലിയുടെ പിറകിൽ. അൻഷിഫ് അലിയാണ് അവതാർ ബലിയുടെ എഡിറ്റിങ് നടത്തിയിരിക്കുന്നത്.

ഇതിന് മുൻപും ബാഹുബലിയുടെ റീമിക്‌സ് ട്രെയിലറുകൾ മലയാളത്തിൽ ഇറങ്ങിയിരുന്നു. യോദ്ധയിലെ ജഗതി കഥാപാത്രം അരിശുമൂട്ടിൽ അപ്പുക്കുട്ടനും പുലിവാൽ കല്ല്യാണത്തിലെ മണവാളനുമെല്ലാം നായകരായ ബാഹുബലി റീമിക്‌സുകൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.

ഇന്ത്യ മൊത്തത്തിൽ ബാഹുബലി മയമാണ്. പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് രാജമൗലി ഒരുക്കിയ ഈ ദൃശ്യ വിസ്‌മയത്തിനായി. ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപാണ് ലഭിച്ചത്. നാല് ഭാഷകളിലായി ഇറങ്ങിയ ട്രെയിലർ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. ആദ്യ 24 മണിക്കൂറിനുളളിൽ അഞ്ച് കോടിപേരാണ് നാലു ഭാഷകളിലിറങ്ങിയ ട്രെയിലർ കണ്ടത്. ഏപ്രിൽ 28നാണ് ബാഹുബലി തിയേറ്ററിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ