യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സനൽ രാജ് എഴുതിയ കഥയ്ക്ക് റിച്ചി കെ.എസ്.തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ഹൃദയസ്പർശിയായ ഹ്രസ്വചിത്രമാണ് ‘അനുരാഗ ഗാനം പോലെ’. രണ്ടു അപരിചിതർ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവർ സംസാരിച്ചു തുടങ്ങുമ്പോൾ അതൊരു യാദൃച്ഛികതയല്ലായിരുന്നു എന്നവർക്ക് മനസ്സിലാവുന്നതുമാണ് പ്രമേയം.

ആർ.രാജ്‌കുമാർ, അപ്സര നായർ, ഡോ.കെ.കെ.ഹേമലത, അരുൺ സേതുമാധവ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് എം.രവിയും ചിത്രസംയോജനം കളറിങ് എന്നിവ കൈലാഷ് എസ്.ഭവനും നിർവഹിച്ചിരിക്കുന്നു. അരുൺ പ്രദീപിന്റേതാണ് പശ്ചാത്തലസംഗീതം. ബിഗ് ബേർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിച്ചി കെ.എസ് തന്നെയാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ