പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദിയിലെ ആദ്യ ഗാനം പുറത്ത് വിട്ടു. സൂര്യനെ മുകിലേ എന്ന് തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. നജീം അർഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സന്തോഷ് വർമ്മയുടെ വരികൾക്ക് അനിൽ ജോൺസണാണ് ഈണം നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജീതു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണവ് മോഹൻലാലിനെക്കൂടാതെ സിദ്ദിഖ്,ലെന,അനുശ്രീ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ