തൃ​​​ശൂ​​​ർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാ​​​വി​​​ലെ വെ​​​യി​​​ൽ മൂ​​​ക്കും​​​മു​​​മ്പ് ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലേ​​​ക്കെ​​​ത്തും.

ചെറുപൂരങ്ങളുടെ സൗന്ദര്യമായി കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീധര്‍മ്മ ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ഭഗവതി, പൂക്കാട്ടിക്കരകാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, കുറ്റൂര്‍ നെയ്തലക്കാവിലമ്മ എന്നീ ദേവീദേവന്‍മാരുണ്ടാകും.

തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ർ​​​ന്നു​ മ​​​ഠ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ര​​​വും പാ​​​റ​​​മേ​​​ക്കാ​​​വി​​​ല​​​മ്മ​​​യു​​​ടെ പൂ​​​രം പു​​​റ​​​പ്പാ​​​ടും തു​​​ട​​​ർ​​​ന്നു​​​ള്ള ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ള​​​വും അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള പ്ര​​​സി​​​ദ്ധ​​​മാ​​​യ തെ​​​ക്കോ​​​ട്ടി​​​റ​​​ക്ക​​​വും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും കു​​​ട​​​മാ​​​റ്റ​​​വും പൂരപ്രേമികളുടെ മ​​ന​​സു നി​​റ​​യ്ക്കും.

വ്യാഴാഴ്ച പു​​​ല​​​ർ​​​ച്ചെ​​​ വെ​​​ടി​​​ക്കെ​​​ട്ടും രാ​​​വി​​​ലെ ചെ​​​റു​​​പൂ​​​ര​​​വും ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​ചാ​​​രം ചൊ​​​ല്ലി​​​പി​​​രി​​​യും​​​വ​​​രെ പൂ​​​ര​​പ്പെ​​രു​​മ​​ഴ ​പെ​​​യ്യും. തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ൽ​​​വ​​​ര​​​വി​​​നു തി​​​രു​​​വ​​​മ്പാ​​​ടി ചെ​​​റി​​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ തി​​​ട​​​മ്പേ​​​റ്റും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് പൂരത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ