കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവിനെ പിടികൂടി. ചവറയിലെ ചായക്കാന്റെയ്യത്ത് വീട്ടിൽ മുഹമ്മദ് ഷാനവാസ് എന്ന 19 വയസ്സുകാരനാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്കൂളിലും സ്കൂൾ ഗ്രൗണ്ടുകളിലും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതില്‍ പ്രധാന കണ്ണിയാണ് മുഹമ്മദ് ഷാനവാസ്. കഴിഞ്ഞ ഒന്നര വർഷമായി ഷാനവാസ് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് കുട്ടികൾ വെളിപ്പെടുത്തി.

തുടര്‍ന്ന് കുട്ടികളില്‍ നിന്നും കിട്ടിയ മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാർത്ഥികൾ എന്ന വ്യാജേന എക്സൈസ് സംഘം ഫോണിൽ വിളിച്ച് 9 പൊതി കഞ്ചാവ് ആവശ്യപ്പെട്ടു. ഇത് ഫോൺ സന്ദേശം വിശ്വസിച്ച് കഞ്ചാവുമായി എത്തിയ ഷാനവാസിനെ പിടികൂടുകയായിരുന്നു.

ഇയാളിൽ നിന്ന് 1173 കഞ്ചാവ് നിറച്ച ചെറുപൊതികൾ പൊലീസ് പിടിച്ചെടുത്തു. പാന്റിന്റേയും ഷർട്ടിന്റേയും പോക്കറ്റുകളിലും അടിവസ്ത്രനുള്ളിൽ നിന്നും ബൈക്കിന്‍റെ സീറ്റിനടിയിലും ടാങ്ക് കവറിൽ നിന്നും മറ്റുമാണ് കഞ്ചാവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ