മനാമ: സാംസ്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ‘സാംസ’ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഗീത നിശ ഈ മാസം 21ന് വൈകീട്ട് ഏഴുമണിക്ക് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.
സംഗീത പരിപാടിക്ക് പ്രമുഖ പിന്നണി ഗായകൻ ബിജു നാരായണൻ നേതൃത്വം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർഗവസന്തം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബിജു നാരായണനോടൊപ്പം കീർത്തന ശബരീഷ്, റിയാലിറ്റി ഷോ താരം ശ്രീലക്ഷ്മി,ബഹ്റൈനിലെ കലാകാരനായ അനിൽ, ഗോപിക ഗണേഷ് എന്നിവരും പങ്കുചേരും.റഫീഖ് വടകരയുടെ നേതൃത്വത്തിലാണ് ഓർകസ്ട്ര ഒരുക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ വ്യക്തികളിൽ നിന്ന് ഒരു ദിനാറും കുടുംബങ്ങളിൽ നിന്ന് രണ്ടു ദിനാറുമാണ് ഈടാക്കുന്നത്.ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിരവധി ജീവകാരുണ്യ,സേവന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സറീന, ഹംസ ചാവക്കാട്, ജിജോ, സതീഷ്, മുരളി, ഗണേഷ്, വത്സരാജ് എന്നിവർ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ