സർ ഫ്രണ്ട്‌ലി ആപ്ലിക്കേഷൻ എന്ന് കേട്ടാലെ ആദ്യം നമ്മുടെ മനസിലേക്ക് വരുക വാട്ട്സ്ആപ്പ് ആണ്. ഉപഭോക്താക്കൾക്ക് വളരെ ലളിതമായ രീതിയിൽ കൂടുതൽ ഫീച്ചേഴ്സ് എത്തിക്കുന്നതിൽ വാട്സ്ആപ്പിന് പ്രത്യേക മിടുക്കുണ്ട്. ഇപ്പോൾ പുതിയ സൗകര്യവും അവതരിപ്പിച്ചിരിക്കുയാണ് വാട്സ്ആപ്പ്. ഇനി മുതല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചാറ്റ് കാണാന്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ല. ഇഷ്ടപ്പെട്ട ചാറ്റുകള്‍ ചാറ്റ് ടാബിന് മുകളിലായി പിന്‍ ചെയ്തു വെക്കാനുള്ള സംവിധാനമാണ് ഇപ്പോൾ വാട്സ്ആപ് അവതരിപ്പിച്ചിരിക്കുന്നത്.

മുഴുവന്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഇനി ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും. സ്ഥിരമായി ചാറ്റ് ചെയ്യുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ പിന്‍ ചെയ്ത് വെക്കുകയും എളുപ്പം കണ്ടുപിടിക്കാനും കഴിയുന്ന ഫീച്ചറാണിത്. പിന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചാറ്റില്‍ കുറച്ച് സമയം അമര്‍ത്തിപ്പിടിച്ചാല്‍ ഡിലീറ്റ്, മ്യൂട്ട്, അര്‍ക്കൈവ് ബട്ടന്‍ എന്നിവക്കൊപ്പം പിന്‍ എന്ന ഓപ്ഷനും കാണാന്‍ കഴിയും. ഈ പിന്‍ ബട്ടന്‍ അമര്‍ത്തി കഴിഞ്ഞാല്‍ ആ ചാറ്റ്, ചാറ്റ് ലിസ്റ്റിനു ഏറ്റവും മുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടും. പിന്നീട് വാട്സ്ആപ് തുറക്കുമ്പോള്‍ ആ ചാറ്റില്‍ പുതിയ സന്ദേശങ്ങളൊന്നുമില്ലെങ്കില്‍ കൂടി അതായിരിക്കും ഏറ്റവുമാദ്യം കാണാന്‍ കഴിയുക. വ്യക്തികളെ ആണെങ്കിലും ഗ്രൂപ്പുകളെ ആണെങ്കിലും പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തില്‍ പിന്‍ ചെയ്ത് വെക്കാനാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ