കാലിഫോർണിയ: യുട്യൂബ്​ വീഡിയോകൾ വാട്​സ്​ ആപിലും ലഭ്യമാകും. വാബ്​ ബീറ്റ ഇൻഫോ എന്ന ടെക്​​നോളജി വെബ്സൈറ്റാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്​.ആപ്പിളി​ന്റെ ഓപ്പറേറ്റിങ്​ സിസ്​റ്റമായ ​ഐ.ഒ.എസിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക. യുട്യൂബ്​ ഓപ്പൺ ചെയ്യാതെ വീഡിയോ കാണുന്നതിനുള്ള സൗകര്യമാണ്​ വാട്​സ്​ ആപ്​ നൽകുന്നത്​.

ചാറ്റ്​ ചെയ്​തുകൊണ്ടിരിക്കുന്ന വിൻഡോയിൽ തന്നെ വാട്​സ്​ ആപിൽ ലഭ്യമാവുന്ന യുട്യൂബ്​ ലിങ്കുകൾ ഉപയോഗിച്ച്​ വീഡിയോ കാണുന്നതിനുള്ള സംവിധാനമാണിത്​. നിലവിൽ വാട്​സ്​ ആപിലെ ചാറ്റ്​ വിൻഡോ ക്ലോസ്​ ആയി വീഡിയോ കാണുന്നതിനായി പുതിയ വിൻഡോ വരുന്ന രീതിയാണ്​ ഉള്ളത്​.

റിപ്പോർട്ടുകളനുസരിച്ച്​ ​ഐഫോൺ 6, ​ഐഫോൺ 6 പ്ലസ്​, ​ഐഫോൺ 6 എസ്​, 6 എസ്​ പ്ലസ്​, ​ഐഫോൺ 7, ​ഐഫോൺ 7 പ്ലസ്​ എന്നീ ഫോണുകളിലായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. വൈകാതെ തന്നെ ആൻഡ്രോയിഡ്​ ഉൾപ്പടെയുള്ള മറ്റ്​ പ്ലാറ്റ്​ഫോമുകളിലും സേവനം ലഭ്യമാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ