ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രൗസര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്തുകൊണ്ടാണ് ബ്രൗസര്‍ നീക്കം ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ഗൂഗിളും യൂസി ബ്രൗസറും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്ത് വിട്ടിട്ടില്ല.
ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തെങ്കിലും യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പത്തുകോടി പേര് ഉപയോഗിക്കുന്ന ബ്രൗസറാണ് യുസി. ഇന്ത്യയില്‍ യുസി ബ്രൗസറുമായാണ് ഗൂഗിള്‍ ക്രോമിന്റെ മത്സരം.
യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ.
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ഒരാഴ്ചമുമ്പ് 50 കോടി ഡൗണ്‍ലോഡുകളാണ് യുസി ബ്രൗസറിനുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ