കണ്ണൂർ: വ്യാപാരികൾക്ക് വേണ്ടി കേരള ഗ്രാമീൺ ബാങ്ക് ആധാർ ബന്ധിത മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഡിമോണിറ്റൈസേഷന് ശേഷം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയത്. കണ്ണൂർ ജില്ല കളക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ആധാറുമായി ബന്ധപ്പെടുത്തിയാണ് ആപ്പ് പ്രവർത്തിക്കുന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം വ്യാപാരികൾക്ക് വില നൽകുന്നതിന് ഉപഭോക്താവിന് വിരൽമുദ്രയും ആധാർ നന്പറുമാണ് ആവശ്യം. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.

വ്യാപാരിയുടെ കൈവശമുള്ള മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ ആധാർ നന്പർ നൽകിയ ശേഷം വിരലടയാളവും രേഖപ്പെടുത്തും. ഉടൻ തന്നെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും തുക വ്യാപാരിക്ക് ലഭിക്കും. ഇടപാടുകാരിൽ നിന്ന് നിശ്ചിത ഫീസും ഈടാക്കും. ആപ്പ് സൗകര്യം ലഭിക്കാൻ വ്യാരികൾക്ക് കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ