ഫെയ്സ്ബുക്കില്‍ ഇനി എന്തെങ്കിലും അപ്ലോഡ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നെങ്കില്‍ സൂക്ഷിച്ച് മതി. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തവ ഡിലീറ്റ് ചെയ്യാനുളള ഓപ്ഷനാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് ഈ സാങ്കേതികപ്രശ്നം ഉടലെടുത്തത്. ഡെസ്ക്ടോപ്പ് ഫെയ്സ്ബുക്ക് വെർഷനിലാണ് ഈ പ്രശ്നം പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഫോണില്‍ ഡിലീറ്റ് ചെയ്യാനുളള ഓപ്ഷന്‍ ലഭ്യമാണ്. യാദൃശ്ചികമായി ഫെയ്സ്ബുക്കിന് പറ്റിയ അമളിയാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഫെയ്സ്ബുക്കില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പ് ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ