ജിയോയുടെ പ്രൈം ടൈം  മെമ്പര്‍ഷിപ്പ് നാളെ അവസാനിക്കുകയാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്‍റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി റീചാര്‍ജ് ചെയ്യേണ്ടതായി വരും. എന്തിരുന്നാലും, ജിയോ പ്രൈം അംഗങ്ങൾക്കു ലഭിക്കുന്ന ഗുണങ്ങള്‍ താരതമ്യേന അധികമായിരിക്കും.

ജിയോ സൈറ്റില്‍ പ്രീപെയ്‌ഡ് പ്ലാനുകള്‍ മാത്രമാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്‌. ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്കായി 149 രൂപയുടെ ഒരു ഓഫര്‍ മാത്രമാണ് ഇപ്പോള്‍  കാണിക്കുന്നത്. എന്നാലും, സര്‍വീസിനു വിലയീടാക്കുന്നത് മുതല്‍ കമ്പനി കൂടുതല്‍ താരിഫുകള്‍ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ, ‘ധന്‍ ധനാ ധന ‘ ഓഫറുകള്‍ പ്രൈം അംഗങ്ങൾക്കു മാത്രമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പില്‍ വരിക്കാരാവാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇപ്പോഴും വൈകിയിട്ടില്ല. എങ്ങനെയാണ് ജിയോ പ്രൈം ടൈമില്‍ അംഗമാവുക ? എന്താണ് അതിലെ വാലിഡിറ്റി ? എന്താണ് ജിയോ ധന്‍ ധനാ ധന്‍ പ്ലാന്‍ ? അടുത്തത് എന്താണ് ? നിങ്ങള്‍ അറിയാന്‍ താത്പര്യപ്പെടുന്ന കാര്യങ്ങളിലൂടെയൊക്കെ നമുക്കൊന്ന്  കണ്ണോടിക്കാം :

എന്താണ് ജിയോ പ്രൈം :

ജിയോ പ്രിമില്‍ സൈന്‍ അപ്പ് ചെയ്യുവാനായി നിങ്ങള്‍ 99 രൂപയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടതായി വരും. 2018 മാര്‍ച്ച് 31  വരെ നിലനില്‍ക്കുന്നതാവും ഇതിന്റെ വാലിഡിറ്റി. ഇതിനുപുറമേ പ്രൈം മെമ്പേഴ്സിനായി അതേ തുകയ്ക്ക് ധാരാളം അധികാനുകൂല്യങ്ങളും ജിയോ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ‘ധന്‍ ധനാ ധന്‍’ പോലുള്ള ഓഫറുകള്‍ പ്രൈം ടൈം മെംബേര്‍സിനു മാത്രമായാണ്. 309 രൂപയ്ക്കോ 509 രൂപയ്ക്കോ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉപഹാരമായി എണ്‍പത്തിനാലു ദിവസത്തെ സേവനവും ജിയോ പ്രൈം നല്‍കുന്നുണ്ട്.


എന്താണ് ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ?

ജിയോയുടെ ‘ധന്‍ ധനാ ധന്‍’ ഓഫര്‍ പ്രൈം മെംബര്‍സിനു മാത്രമായാണ്. 309 രൂപയ്ക്കോ 509 രൂപയ്ക്കോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എണ്‍പത്തി നാലു ദിവസത്തെ അണ്‍ലിമിറ്റഡ്‌ ഡാറ്റാ സേവനം നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ്‌ ഡാറ്റാ സേവനം, സൗജന്യ വോയിസ് കാള്‍, ജിയോ ആപ്പിന്‍റെ അണ്‍ലിമിറ്റഡ്‌ സേവനം എന്നിവ ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ഉറപ്പുനല്‍കുന്നു. 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റയും 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന രണ്ടു ജിബി ഡാറ്റയുമാണ്‌ ലഭ്യമാകുക.

ജിയോ പ്രൈം മെമ്പര്‍ അല്ലെങ്കിൽ. റീചാര്‍ജ് ചെയ്തുകൊണ്ട് ‘ധന്‍ ധനാ ധന്‍’ ഓഫറില്‍ ചേരാന്‍ സാധിക്കുമോ ?

ഇല്ല, ജിയോ പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. ‘ധന്‍ ധനാ ധന്‍’ ഓഫര്‍ ലഭ്യമാക്കണമെങ്കില്‍ പ്രൈം ടൈം മെമ്പര്‍ ആവേണ്ടിവരും.


എങ്ങനെ റീചാര്‍ജ് ചെയ്യാം ?

ജിയോ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിനുപുറമേ, മൈ ജിയോ ആപ് വഴിയോ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലോ ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറിലോ ചെല്ലുകയാണ് എങ്കിലും നിങ്ങള്‍ക്ക് പ്രൈം ടൈം മെമ്പര്‍ഷിപ്പ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. 99 രൂപയ്ക്ക് ജിയോ പ്രൈം മെമ്പര്‍ ആയശേഷം 309 അല്ലെങ്കില്‍ 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്‌താല്‍ മാത്രം മതിയാവും. അല്ലായെങ്കില്‍, 408 രൂപയ്ക്കോ (309+99) 608 രൂപയ്കോ (509+99) നേരിട്ടുള്ള റീചാര്‍ജ് ചെയ്‌താല്‍ മതിയാവും.


ജിയോ പ്രൈം മെമ്പര്‍ ആയില്ല എങ്കില്‍ എന്ത് സംഭവിക്കും ?

ജിയോ പ്രൈം റീചാര്‍ജ് ചെയ്യാത്ത ജിയോ ഉപഭോക്താക്കള്‍ ഏപ്രില്‍ 15നു ശേഷം റീചാര്‍ജ് ചെയ്യേണ്ടി വരും. നിലവില്‍, പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് 149 രൂപയുടെ പ്ലാന്‍ മാത്രമാണ് ഉള്ളത്. സാധാരണ ഉപഭോക്താക്കളെ വെച്ചു നോക്കുമ്പോള്‍ പ്രൈം മെമ്പര്‍മാര്‍ക്ക് ഇരട്ടി ഗുണമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ, ജിയോ ഡാറ്റ സര്‍വീസ് തുടരണം എന്നുണ്ട് എങ്കില്‍ പ്രൈം പ്രോഗ്രാമില്‍ അംഗമാവുന്നതാവും നല്ലത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ