ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നുള്ള ആപ്പ് ഡൗൺലോഡിങ്ങിൽ ഇന്ത്യക്കാർ മുന്നിലെന്ന് റിപ്പോർട്ട്. 2016 ൽ 600 കോടി ആപ്പുകളാണ് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്തത്. രാജ്യാന്തര ആപ്പ് അനലിറ്റിക്സ് കന്പനിയായ ആപ്പ് ആനിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

യുഎസിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 2015 ൽ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. 500 കോടി ഡൗൺലോഡുകളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്.

ലോകമൊട്ടാകെ 900 കോടി മണിക്കൂറുകളാണ് ആപ്പ് ഡൗൺലോഡിങ്ങിനായി ചെലവിട്ടത്. ഇതിൽ 150 കോടി മണിക്കൂർ ഇന്ത്യക്കാരാണ് ചെലവിട്ടത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീൽ 115 മണിക്കൂറും യുഎസ് 90 മണിക്കൂറും ചെലവഴിച്ചു. 2015 ൽ പ്ലേ സ്റ്റോർ വഴിയുണ്ടായ ഡൗൺലോഡിങ്ങിനെക്കാൾ 25 ശതമാനം വർധനയാണ് 2016 ൽ ഉണ്ടായതെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ