ലണ്ടൻ: യൂറോപ്പ ലീഗ് ഫൈനലിൽ അയാക്സിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സൂപ്പർ താരം സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ച് കളിച്ചേക്കും. കാൽമുട്ടിന് പരിക്കേറ്റ ഇബ്രാഹിമ്മോവിച്ചിന് 3 മാസത്തേക്ക് കളിക്കാനാവില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ താൻ ഫൈനലിന് തയ്യാറാണെന്ന് ഇബ്രാഹിമ്മോവിച്ച് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു കഴിഞ്ഞു. താൻ പൂർണ്ണമായും കായികക്ഷമത വീണ്ടെടുത്തു കഴിഞ്ഞു എന്ന് തെളിയിക്കാൻ ഒരു വീഡിയോയും ഇബ്രഹിമ്മോവിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ready for the final

A post shared by IAmZlatan (@iamzlatanibrahimovic) on

പ്രിമിയർ ലീഗ് കിരീടം നേടാൻ ആയില്ലെങ്കിലും യൂറോപ്പ ലീഗ് കിരിടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ. വിഖ്യാത പരിശീലകൻ ജോസെ മൗറീഞ്ഞോയ്ക്ക് കീഴിൽ യൂറോപ്പിലെ പ്രധാന കിരീടം നേടാൻ കഴിയുമെന്ന് വിശ്വാസത്തിലാണ് താരങ്ങൾ. മെയ് 24 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഫൈനലിൽ ഡച്ച് ക്ലബ് അയാക്സാണ് യുണൈറ്റഡിന്രെ എതിരാളികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ