ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ് യുവരാജ് സിങ്. രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂർണമെന്രുകൾക്കുളള പരിശീലനത്തിലാണ് താരം. എന്നാൽ ഈ തിരക്കിനിടെ തന്റെ ആരാധനാപാത്രമായ ബോളിവുഡ് നടിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് യുവി.

തന്റെ ഇഷ്ടതാരം കജോളിനെ നേരിൽ കണ്ട വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് യുവി പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. യുവരാജ് സഞ്ചരിക്കാനിരുന്ന വിമാനം വൈകിയത് മൂലമാണ് കജോളിനെ കാണാൻ താരത്തിന് അവസരം ലഭിച്ചത്.

When your flight is delayed and then u bump into your favourite actor ! Day is made @kajol

A post shared by Yuvraj Singh (@yuvisofficial) on

വിമാനം വൈകിയാൽ എന്താ തന്റെ പ്രിയ നടിയെ നേരിൽ കാണാൻ കഴിഞ്ഞല്ലോ, ഇന്നത്തെ ദിനം ധന്യമായി എന്നാണ് യുവി ഈ കണ്ടുമുട്ടലിനെ വിശേഷിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ